സ്വർണവിലയിൽ ഇടിവ് തുടരുന്നു. തുടർച്ചയായ മൂന്നാം ദിവസവും വില കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ മൂന്ന് ദിവസങ്ങളിലായി കുറഞ്ഞത് 600 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 46400 രൂപയാണ്. ഇന്നലെ 320 രൂപയുടെ ഇടിവാണ് ഉണ്ടായത്. ജനുവരി രണ്ടിന് 200 രൂപ കുറഞ്ഞ് വില 47000 ത്തിന് താഴേക്ക് എത്തിയിരുന്നു. വിവാഹ വിപണിയിൽ സ്വർണവില കുറഞ്ഞത് ആശ്വാസം പകരുന്നുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ കുറഞ്ഞു. വിപണി വില 5800 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4800 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നലെ 2 രൂപ കുറഞ്ഞു. വിപണി വില 78 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല.
0 Comments