സെക്യൂരിറ്റി നിയമനം: അപേക്ഷ 20 വരെ

പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ സെക്യൂരിറ്റി തസ്തികയില്‍ താത്ക്കാലിക നിയമനം. എട്ടാം ക്ലാസിന് മുകളില്‍ വിദ്യാഭ്യാസ യോഗ്യതയുള്ള വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം. പ്രായം 55 കവിയരുത്. ശാരീരിക മാനസിക വൈകല്യങ്ങള്‍ ഇല്ലാത്തവരായിരിക്കണം. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയല്‍ രേഖകളുടെയും പകര്‍പ്പുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ജനുവരി 20 ന് വൈകിട്ട് അഞ്ചിനകം ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് - പാലക്കാട്

Post a Comment

0 Comments