ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു


സ്വർണവില വർദ്ധന തുടരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ സ്വർണവില ഉയരുന്നുണ്ട്. ഇതുവരെ 440 രൂപ വർധിച്ചു. ഇന്നത്തെ വിപണി വില 46,520 രൂപയാണ്. ജനുവരി മൂന്ന് മുതൽ കുത്തനെ കുറഞ്ഞ സ്വർണവില  പത്ത് ദിവസത്തിന് ശേഷമാണ് വെള്ളിയാഴ്ച ഉയർന്നത്. 47,000 ത്തിൽ നിന്നും കുറഞ്ഞ 46,080  വരെ വില എത്തിയിരുന്നു. വിപണിയിൽ വിണ്ടും വില ഉയരുന്ന സൂചനയാണ് ലഭിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5,815 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4,810 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല.  ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 78 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. വിപണി വില103 രൂപയാണ്.

Post a Comment

0 Comments