ഭർതൃമാതാവ് മരിച്ച് മണിക്കൂറുകൾക്കകം മരുമകളും മരിച്ചു


വരന്തരപ്പിള്ളി പള്ളിക്കുന്ന് ഭർതൃമാതാവ് മരിച്ച് മണിക്കൂറുകൾക്കകം മരുമകളും മരിച്ചു. ഇരുവരും അസുഖ ബാധിതരായി ചികിത്സയിലായിരുന്നു. പള്ളിക്കുന്ന് ചിറ്റിലപ്പിള്ളി കൊക്കാടൻ വീട്ടിൽ എൽസി (67) ശനിയാഴ്ച വൈകീട്ടാണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന എൽസിയുടെ മരുമകൾ ലിജി (36) ഞായറാഴ്ച രാവിലെ മരിച്ചു.
എൽസിയുടെ ഭർത്താവ് : അന്തോണി. മക്കൾ : ജെയ്‌സൺ, ജിൽസൺ, സോണി. മരുമക്കൾ: റലീന, സിമി, പരേതയായ ലിജി. 
ലിജിയുടെ ഭർത്താവ്: ജിൻസൻ. മക്കൾ: ജെസിന്ത മേരി, ജെസ്ലിൻ, ജ്യൂവൽ മേരി. ഇരുവരുടേയും സംസ്കാരം തിങ്കളാഴ്ച 10.30-ന് പള്ളിക്കുന്ന് അസംപ്‌ഷൻ പള്ളി സെമിത്തേരിയിൽ.

Post a Comment

0 Comments