Pudukad News
Pudukad News

മണലി പാലത്തിന് സമീപം മൂന്ന് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു.




ദേശീയപാതയിൽ മണലി പാലത്തിന് സമീപം മൂന്ന് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു.അപകടത്തിൽ
സ്കൂട്ടറിൽ സഞ്ചരിച്ച തൃക്കൂർ സ്വദേശികളായ യുവതിക്കും രണ്ട് മക്കൾക്കും പരിക്ക്.ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം മടവാക്കര റോഡിൽ നിന്ന് ദേശീയപാതയിലേക്ക് കടന്ന സ്കൂട്ടറിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ട്രാവല്ലർ ഇടിക്കുകയായിരുന്നു. തൊട്ടുപിറകിൽ വന്നിരുന്ന കാർ ട്രാവല്ലറിൽ ഇടിച്ച് കാറിൻ്റെ മുൻഭാഗം തകർന്നു. അപകടത്തിൽ റോഡിലേക്ക് വീണ യുവതിക്കും രണ്ട് മക്കൾക്കുമാണ് പരിക്കേറ്റത്.
റോഡിൽ വീണുകിടന്ന സ്കൂട്ടർ യാത്രക്കാരെ അയ്യപ്പഭക്തർ സഞ്ചരിച്ച മറ്റൊരു ബസ് ഇടിക്കാതിരുന്നത് വൻ ദുരന്തം ഒഴിവായി.പരിക്കേറ്റവരെ ടോൾ പ്ലാസയിലെ ആംബുലൻസിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.അപകടത്തെ തുടർന്ന് ദേശീയപാതയുടെ ഒരു ദിശയിൽ ഭാഗീകമായി ഗതാഗതം തടസപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price