പ്രജ്യോതി നികേതൻ കോളേജിൽ സുരേഷ് ഗോപിയോടൊപ്പം എസ്.ജി കോഫി ടൈം പരിപാടി സംഘടിപ്പിച്ചു


പുതുക്കാട് പ്രജ്യോതി നികേതൻ കോളേജിൽ സുരേഷ് ഗോപിയോടൊപ്പം എസ്.ജി കോഫി ടൈം പരിപാടി സംഘടിപ്പിച്ചു.
ന്യൂനപക്ഷ മോർച്ച പുതുക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ 
പുതുക്കാട് മേൽപ്പാലം,റെയിൽവേയുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾ,നാഷണൽ ഹെെവേ, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവയെ സംബന്ധിച്ച് സംവാദം നടന്നു. ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ.കെ.കെ. അനീഷ്കുമാർ,മണ്ഡലം പ്രസിഡൻ്റ് അരുൺകുമാർ പന്തല്ലൂർ,വി.വി.രാജേഷ്,  പ്രജ്യോതി നികേതൻ കേളേജ് ഫൗണ്ടർ ഫാ.ഹർഷജൻ പഴയാറ്റിൽ, പുതുക്കാട് ഫൊറോന വികാരി ഫാ.പോൾ തേയ്ക്കാനത്ത്,പള്ളിക്കുന്ന് ഇടവക വികാരി ഫാ.ജെയ്സൻ കൂനംപ്ളാക്കൽ,അസി.വികാരി ഫാ.സജിൽ കണ്ണനായ്ക്കൽ, ഫാ.ഡേവീസ് ചുങ്കത്ത്, ബിജോയ് തോമസ്, ടോണി ചാക്കോള,വിജു തച്ചംകുളം ജോയ് മഞ്ഞളി, ഡേവീസ് ചിറയത്ത് എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price