പുതുക്കാട് റെയിൽവേ സ്‌റ്റേഷനിൽ പ്രാദേശിക ചെറുകിട വ്യാപാരികൾക്ക് ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാൻ കേന്ദ്ര സർക്കാരിൻ്റെ വൺ സ്റ്റേഷൻ വൺ പ്രൊഡക്റ്റ് പദ്ധതി റെയിൽവേ ഒരുക്കുന്നു.ഇതിനായി റെയിൽവേ സ്‌റ്റേഷനിൽ പ്രത്യേകം സ്റ്റാൾ ഒരുക്കിയിട്ടുണ്ട്. 15 ദിവസത്തേക്ക് ആയിരം രൂപയും വൈദ്യുതി ചാർജ്ജും ആണ് ചിലവ്. തങ്ങളുടെ ഉൽപ്പന്നങ്ങൾ ട്രയിൻ യാത്രക്കാർക്ക് പരിചയപ്പെടുത്തുകയും വിപണനം നടത്താനുമാണ് റെയിൽവേ അവസരം ഒരുക്കുന്നത് .കൂടുതൽ വിവരങ്ങൾക്ക് പുതുക്കാട് റെയിൽവേ സ്റ്റേഷൻ ഓഫീസുമായി ബന്ധപ്പെടുക.
പുതുക്കാട് റെയിൽവേ സ്‌റ്റേഷനിൽ പ്രാദേശിക ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാൻ അവസരം
bypudukad news
-
0