ലവ് പ്ലാസ്റ്റിക് പദ്ധതിക്കു തുടക്കമായി.

വെള്ളിക്കുളങ്ങര :ഗവ. യു. പി. സ്കൂളിൽ ലവ് പ്ലാസ്റ്റിക് പദ്ധതിക്കു തുടക്കം കുറിച്ചു. അലക്ഷ്യമായി  നാം വലിച്ചെറിയുന്ന ഓരോ പ്ലാസ്റ്റിക്കും നമ്മുടെയും ജീവജാലങ്ങളുടെയും  ഒപ്പം ഭൂമിയുടെയും ജീവന്  ഭീഷണിയാണെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനാധ്യാപിക   ശ്രീമതി ഷൈനി  ജോൺ  പറഞ്ഞു. സ്കൂൾ സീഡ് കോർഡിനേറ്റർ ശ്രീമതി പി. ഡി. മിനി പദ്ധതി വിശദീകരണം നടത്തി. തുടർന്ന് പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ നടത്തുകയും പ്ലാസ്റ്റിക് സാധനങ്ങളുടെ  ശേഖരണം ആരംഭിക്കുകയും ചെയ്തു.

Post a Comment

0 Comments