ഇന്നലെ റെക്കോഡ് വിലയിൽ എത്തിയ സ്വർണത്തിന് ഇന്ന് നേരിയ കുറവ്. പവന് 480 രൂപയും ഗ്രാമിന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന് 46,000 രൂപയും ഗ്രാമിന് 5,750 രൂപയുമാണ് ഇന്നത്തെ വില.ഇന്നലെ പവന് 600 രൂപ വർധിച്ച് 46,480 രൂപയും ഗ്രാമിന് 75 രൂപ വർധിച്ച് 5810 രൂപയുമായിരുന്നു. സർവകാല റെക്കോഡായിരുന്നു ഈ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന വില നവംബർ 13നായിരുന്നു. അന്ന് 44,360 ആയിരുന്നു പവൻ വില.
0 Comments