വീടിനോട് ചേർന്ന് ചാരായം വാറ്റ് നടത്തിയ വയോധികൻ അറസ്റ്റിൽ;ചാരായവും വാഷും പിടികൂടി


ആളൂരിൽ വീടിനോട് ചേർന്ന് ചാരായ വാറ്റ് നടത്തിയിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടാംതോട് പാൻഡ്യാലയിൽ വീട്ടിൽ സുകുമാരൻ (64) ആണ് അറസ്റ്റിലായത്.കുപ്പികളിലാക്കി വിൽപ്പനക്ക് സൂക്ഷിച്ച ചാരായവും, വാഷും, വാറ്റുപകരണങ്ങളും പോലീസ് പിടികൂടി.
രഹസ്യ വിവരത്തെ തുടർന്നായിരുന്നു  പരിശോധന.പോലീസ് എത്തിയപ്പോൾ  ശത്രുക്കൾ അപവാദം പറഞ്ഞു പരത്തുന്നതാണെന്ന് പറഞ്ഞ് പിൻതിരിപ്പിക്കാനും ഇയൾ ശ്രമം നടത്തി. എന്നാൽ സംശയം തോന്നി  വീട്ടിലും പറമ്പിലും ഏറെ നേരം പരിശോധന നടത്തിയാണ്  ഡ്രമ്മുകളിൽ കലക്കിയ വാഷ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുപ്പികളിലാക്കിയ ചാരായവും കണ്ടെത്തുകയായിരുന്നു. സംഭവ സ്ഥലത്തു നിന്നു തന്നെ ഇയാളെ അറ്റസ്റ്റു ചെയ്തു. മുൻപും ഇയാൾ ചാരായം വാറ്റിയതിന് കൊടകര പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ആളൂർ എസ്എച്ച്ഒ കെ.സി.രതീഷിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.Post a Comment

0 Comments