സഹകരണബാങ്ക് ലോക്കറിലെ 'കാണാതായ 50 പവന്‍ സ്വര്‍ണം ബന്ധുവീട്ടിലെ അലമാരയില്‍; നിയമനടപടിയിലേക്കെന്ന് ബാങ്ക്


കൊടുങ്ങല്ലൂര്‍ സഹകരണബാങ്കിലെ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണം കാണാതായ മസില്‍ വിരിവ്. ബാങ്കിനെയും പോലീസിനെയും ഒരാഴ്ച്ച മുള്‍മുനയില്‍ നിര്‍ത്തിയ സംഭവത്തില്‍ സ്വര്‍ണം ബന്ധുവിന്റെ വീട്ടില്‍ മറന്നുവെച്ചതാണെന്നും  ഉടമ പോലീസിനെ അറിയിച്ചു.








എടമുട്ടം നെടിയിരിപ്പില്‍ സുനിതയും അമ്മ അഴിക്കോട് പോണത്ത് സാവിത്രിയുമാണ് കൊടുങ്ങല്ലൂര്‍ ടൗണ്‍ സഹകരണബാങ്കിന്റെ അഴിക്കോട് ശാഖയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ കാണാതായതായി കൊടുങ്ങല്ലൂര്‍ പോലീസില്‍ പരാതി നല്‍കിയത്. ബാങ്ക് ലോക്കിലെ സ്വര്‍ണം നഷ്ടപ്പെട്ടതായുള്ള ആക്ഷേപത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട ടൗണ്‍ ബാങ്ക് അധികൃതരും പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പ്രാഥമികാന്വേഷണം നടന്നുവരുന്നതിനിടയില്‍ ശനിയാഴ ഉച്ചയോടെയാണ് സുനിത സ്വര്‍ണം നഷ്ടപ്പെട്ടിട്ടില്ലെന്ന് പോലീസിനെ ഫോണില്‍ അറിയിച്ചത്. തൊട്ടുപിന്നാലെ അമ്മയുമൊത്ത് സ്റ്റേഷനിലെത്തി എഴുതിനല്‍കുകയും ചെയ്തു.  വലപ്പാടുള്ള ബന്ധുവീട്ടിലെ അലമാരയില്‍ സുനിതയുടെ ആധാരങ്ങളും വീടിന്റെ സ്‌കെച്ചും മറ്റും സൂക്ഷിച്ചിരുന്നു.


വെള്ളിയാഴ്ച രാവിലെ ഇതെടുക്കാന്‍ അലമാര തുറന്നപ്പോഴാണ് 50 പവന്‍ കണ്ടെത്തിയത്. പോലീസ് വലപ്പാട്ടെത്തി സ്വര്‍ണാഭരണങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തി. ഡി.വൈ.എസ്.പി. സലീഷ് എന്‍. ശങ്കരന്‍, എസ്.എച്ച്.ഒ. ഇ.ആര്‍. ബൈജു, എസ്.ഐ. കശ്യപന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം,



Post a Comment

0 Comments