വരന്തരപ്പിള്ളി കുട്ടോലിപ്പാടത്തെ തോട്ടിൽ വീണ കർഷകനെ കാണാതായി;ഫയർ ഫോഴ്സ് തിരച്ചിൽ നടത്തുന്നു


വരന്തരപ്പിള്ളി കുട്ടോലിപ്പാടത്തെ തോട്ടിൽ വീണ കർഷകനെ കാണാതായി. വരന്തരപ്പിള്ളി വടക്കുമുറി തണ്ടാശ്ശേരി വിജയൻ (60) ആണ് കാണാതായത്.പുതുക്കാട് നിന്നെത്തിയ ഫയർ ഫോഴ്‌സ് തോട്ടിലും കുറുമാലി പുഴയിലും തിരച്ചിൽ നടത്തുന്നു.ചൊവ്വാഴ്ച വൈകിട്ട് മുതലാണ് ഇയാളെ കാണാതായത്.സമീപത്ത് ചൂണ്ടയിടുന്നയാളാണ് വിജയൻ തോട്ടിൽ വീഴുന്നത് കണ്ടതെന്ന് പറയുന്നു. തോട്ടിൽ വീണയാൾ ഒഴുക്കിൽപ്പെട്ട് പുഴയിൽ എത്തിയിട്ടുണ്ടെന്ന സംശയത്തെ തുടർന്നാണ് പുഴയിലും തിരച്ചിൽ നടത്തുന്നത്...

Post a Comment

0 Comments