എംഡിഎംഎയും കഞ്ചാവും സഹിതം 5 യുവാക്കളെ എക്സൈസ് സംഘം പിടികൂടി.

 

തൃപ്രയാർ : 5:20 ഗ്രാം എംഡിഎംഎയും 30 ഗം കഞ്ചാവും സഹിതം 5 യുവാക്കളെ വാടനപ്പള്ളി  എക്സൈസ് സംഘം പിടികൂടി. തളിക്കുളം ചെമ്പോല ആകാശ് (18), വലപ്പാട് കരയാമുട്ടം സ്വദേശികളായ കരയാമുട്ടം ചിറയിൽ യദുകൃഷ്ണൻ (20), തിണ്ടിപ്പറമ്പത്ത് തയ്യിൽ നവചേതൻ (18), പാലപ്പെട്ടി വടക്കാരൻ ഹാറൂൺ 20),കാട്ടുകുളങ്ങര കളത്തിപ്പറമ്പിൽ അംഷാദ് (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 4 മൊബൈൽ ഫോണും ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


മുറിയാതോട് ഭാഗത്തുനിന്നും സ്കൂട്ടറിൽ വിൽപനയ്ക്കായി എത്തിച്ച 2.15 GRAM ലഹരിമരുന്നും 20 GRAM കഞ്ചാവുമായി ആകാശ യദുകൃഷ്ണൻ എന്നിവയാണ് ആദ്യം പിടികൂടിയ ഇവരിൽ നിന്നു ലഭിച്ച വിവരമനുസരിച്ചാണു നവചേതന്റെ വീട്ടിൽ പാക്ക് ചെയ്യുന്നതിനിടെ 3.5 ഗ്രാം എംഡിഎംഎയും 10 ഗ്രാം കഞ്ചാവും സഹിതം മറ്റു പ്രതികളെ പിടികൂടിയതെന്നു എസ് വ്യക്തമാക്കി. ഇൻസ്പെക്ടർ എസ്.എസ്. സച്ചിൻ, പ്രിവന്റീവ് ഓഫീസർമാരായ കെ.ആർ. ഹരിദാസ്, ടി.ആർ.സുനിൽ, ജെയ്സൺ, അനീഷ്,എക്സൈസ് ഓഫിസർമാരായ നീ,രാജേഷ് എന്നവാങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.

Post a Comment

0 Comments