ഏറ്റവും പുതിയ തൊഴിലവസരങ്ങള്‍

 


================================================

സി ഇ ഒ താത്കാലിക നിയമനം: അപേക്ഷ ക്ഷണിച്ചു

ഒല്ലൂക്കര ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന ഒല്ലൂര്‍ കൃഷി സമൃദ്ധി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയില്‍ ഒന്നരവര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ നിയമിക്കുന്നു. പ്രായപരിധി 25- 35 വയസ്. യോഗ്യത - എംബിഎ / അഗ്രി ബിസിനസ് മാസ്റ്റര്‍ ഡിഗ്രി/ബി എസ് സി അഗ്രികള്‍ച്ചര്‍ / ബിടെക് അഗ്രികള്‍ച്ചര്‍ /ബി എഫ് എസ് സി /ബി വി എസ് സി /ഗ്രാമീണ വികസനം/മറ്റു വിഷയങ്ങളില്‍ ബിരുദം. താല്പര്യമുള്ളവര്‍ പ്രവര്‍ത്തി പരിചയവും യോഗ്യതയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ബയോഡാറ്റയോടൊപ്പം ceo.ollurkrishisamrudhi@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ സെപ്റ്റംബര്‍ 20 ന്  വൈകീട്ട് 5 നകം അയക്കണം. ഫോണ്‍: 9995926888.


===================

ഓഫീസ് സെക്രട്ടറി താല്‍ക്കാലിക

നിയമനം

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എന്‍.എച്ച്.എം) കീഴില്‍ ഡി.പി.എം.എസ്.യു ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഓഫീസ് സെക്രട്ടറിയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലെ ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും അഞ്ചു വര്‍ഷത്തില്‍ കുറയാത്ത ഓഫീസ് പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. സര്‍ക്കാര്‍ വകുപ്പുകളില്‍ മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ നിന്ന് റിട്ടയര്‍ ചെയ്തവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായപരിധി 40 വയസ്സ്. സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് റിട്ടയര്‍ ചെയ്തവരുടെ പ്രായപരിധി 57 വയസ്സ്. അപേക്ഷ സമര്‍പ്പിക്കുന്നവര്‍ ജനന തീയതി, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളുടെ പകര്‍പ്പും ബയോഡാറ്റയും സമര്‍പ്പിക്കണം. അപേക്ഷകള്‍ സെപ്റ്റംബര്‍ 21 ന് വൈകീട്ട് 5 നകം തൃശ്ശൂര്‍ ആരോഗ്യ കേരളം ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0487 2325824.=========================================

ഗസ്റ്റ് അധ്യാപക നിയമനം

ചേലക്കര ഗവ. പോളിടെക്‌നിക് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ ട്രേഡ്‌സ്മാന്‍ (ഫൗണ്ടറി, പ്ലംബിംഗ്, സ്മിത്തി) എന്നീ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.

പ്രസ്തുത വിഷയത്തില്‍ ഐ.ടി.ഐ, ടി.എച്ച്.എസ്.എല്‍.സി തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ 15 ന് രാവിലെ 10 ന് നടക്കുന്ന എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനും ഹാജരാകണം. ഫോണ്‍: 04884 254484.


jobs in thrissur
part time jobs in thrissur
accountant jobs in thrissur
packing jobs in thrissur olx
part time jobs in thrissur for ladies
driver jobs in thrissur
temporary government jobs in thrissur
hr jobs in thrissur
data entry jobs in thrissur
daily wages jobs in thrissur olx
work from home jobs in thrissur
jobs in thrissur with accommodation
job vacancies in thrissur accountant
administration jobs in thrissur
accountant jobs in thrissur olx
admin jobs in thrissur
accountant jobs in thrissur for freshers

Post a Comment

0 Comments