Pudukad News
Pudukad News

തെരുവുനായ പ്രശ്നത്തില്‍ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി; പൊതുയിടങ്ങളില്‍ നിന്നും നായ്ക്കളെ നീക്കണം, പരിശോധനക്കായി പട്രോളിങ് സംഘത്തെ നിയോഗിക്കണം


തെരുവുനായ പ്രശ്നത്തില്‍ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി. റോഡുകളില്‍ നിന്നും പൊതുയിടങ്ങളില്‍ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്നും നിരീക്ഷണത്തിനായി പട്രോളിങ് സംഘത്തെ നിയോഗിക്കണമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവിറക്കി.ദേശീയപാതയടക്കം റോഡുകളില്‍ നിന്ന് കന്നുകാലികള്‍, നായ്ക്കള്‍ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് നിര്‍ദേശം. ഇതിന് സർക്കാരുകളും ദേശീയപാത അതോറിറ്റികളും നടപടി സ്വീകരിക്കണം. മൃഗങ്ങളെ കണ്ടെത്താൻ പെട്രോളിങ് സംഘത്തെ നിയോഗിക്കണം. സർക്കാർ ഓഫീസുകള്‍, സ്പോർട്സ് കോംപ്ലക്സുള്‍, ബസ് സ്റ്റാന്‍ഡ് റെയില്‍വേ സ്റ്റേഷൻ ഉള്‍പ്പെടെയുള്ള പൊതുവിടങ്ങളില്‍ നിന്ന് തെരുവ് നായ്ക്കളെ നീക്കാൻ എല്ലാ സംസ്ഥാന സർക്കാരുകളും നടപടി സ്വീകരിക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം നായ്ക്കള്‍ കയറാതിരിക്കാൻ നടപടികള്‍ ഉണ്ടാകണം. ഇക്കാര്യത്തില്‍ ദിവസേനയുള്ള പരിശോധന നടത്തണം. ദേശീയപാതകളില്‍ നിന്ന് മൃഗങ്ങളെ നീക്കിയ നടപടിയില്‍ എട്ട് ആഴ്ചയ്ക്കുള്ളില്‍ നടപടി സ്വീകരിക്കണം. നടപ്പിലാക്കിയ കാര്യങ്ങള്‍ ചീഫ് സെക്രട്ടറിർമാർ സുപ്രീംകോടതിയെ അറിയിക്കണം. പിടികൂടുന്ന തെരുവ് നായ്ക്കളെ ഷെല്‍ട്ടർ ഫോമുകളിലേക്ക് മാറ്റി വന്ധ്യകരിക്കണം. ഇതിനായുള്ള നടപടികള്‍ മുൻസിപ്പല്‍ കോർപ്പറേഷൻ അടക്കം തദ്ദേശസ്ഥാപനങ്ങള്‍ സ്വീകരിക്കണം. പിടികൂടുന്ന നായ്ക്കളെ വന്ധീകരണത്തിനുശേഷം പിടിച്ച അതേസ്ഥലത്ത് തുറന്നുവിടരുതെന്നും ഉത്തരവിട്ടു. ആശുപത്രികള്‍ അടക്കം പൊതുവിടങ്ങളില്‍ നായ്ക്കള്‍ കയറാതിരിക്കാൻ സംവിധാനം ഒരുക്കണമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.

സുപ്രീം കോടതിയുടെ ഉത്തരവിലെ നിര്‍ദേശങ്ങള്‍- ഒറ്റനോട്ടത്തില്‍

  • സ്കൂളുകള്‍, ആശുപത്രികള്‍ ഉള്‍പ്പെടെ പൊതുവിടങ്ങളില്‍ നിന്ന് നായ്ക്കളെ നീക്കം ചെയ്യണം
  • പിടികൂടുന്ന നായ്ക്കളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണം
  • ഇവയെ വന്ധീകരിച്ച്‌ പിടികൂടിയ സ്ഥലങ്ങളില്‍ വിടരുത്
  • നായ്ക്കള്‍ കയറാതിരിക്കാൻ പൊതു സ്ഥാപനങ്ങളില്‍ വേലികള്‍ സ്ഥാപിക്കണം
  • രണ്ടാഴ്ചക്കുള്ളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സർക്കാരുകളും ഇതിനുള്ള നടപടികള്‍ സ്വീകരിക്കണം
  • നടപ്പാക്കിയ കാര്യങ്ങളില്‍ എട്ട് ആഴ്ചയ്ക്കുള്ളില്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമർപ്പിക്കണം
  • ദേശീയപാതകള്‍ സംസ്ഥാനപാതകള്‍ എന്നിവയിലെ കന്നുകാലികളെ നീക്കാൻ നടപടി സ്വീകരിക്കണം
  • ഇതിന് പ്രത്യേക പെട്രോളിങ് സംഘങ്ങളെ നിയോഗിക്കണം
  • കന്നുകാലികളെ ഉള്‍പ്പെടെ പിടികൂടി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണം
  • ഇക്കാര്യങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ച വന്നാല്‍ ഗൗരവമായി കാണുമെന്ന് കോടതി മുന്നറിയിപ്പ്
  • ചീഫ് സെക്രട്ടറിമാർ ഉള്‍പ്പെടെ ആഴ്ചക്കുള്ളില്‍ നടപ്പാക്കിയ കാര്യങ്ങള്‍ മറുപടി സമർപ്പിക്കണം

2 കമന്റുകൾ

  1. അജ്ഞാതന്‍2025 നവംബർ 7, 4:41 AM-ന്

    സർക്കാരുകൾ ദേശീയ പാത അതോറിറ്റി നന്നായിണ്ട് .....😆 ഞാനല്ല നീ ചെയ്യ് നീ ചെയ്യ് എന്ന് രണ്ടു കൂട്ടരും തമ്മിൽ പാക്പോരിന് സാദ്ധ്യതയുണ്ട് മറ്റൊന്നും നടക്കില്ല ......😡😡

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2025 നവംബർ 13, 1:09 AM-ന്

    നാഗാ ലാൻഡിലേക്ക് പട്ടികളെ കയറ്റി വിടുക...കന്നുകാലികളെ...ഇവിടെത്തന്നെ.. ഭക്ഷ്യ യോഗ്യാനു..വാദം.. നൽകുക...ജനജീവിടത്തിന്..പ്രസ്‌നമാകുന്ന..വന്ന്യജീവികളെയുനിർമാർജനംചെയ്യുക.. ഭൂമിയിൽ മനുഷ്യന് പ്രധആയ

    മറുപടിഇല്ലാതാക്കൂ
Amazon Deals today
Amazon Deals today
Lowest Price