Pudukad News
Pudukad News

ജോബ് വിസ വാഗ്ദാനം ചെയ്ത് നാല് സുഹൃത്തുക്കളില്‍ നിന്ന് 7.90 ലക്ഷം രൂപ തട്ടി; പ്രതി അറസ്റ്റില്‍


കുവൈറ്റിലേക്ക് ജോബ് വിസ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ പണം തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റിലായി.തൃശൂർ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ചാലക്കുടി കോടശ്ശേരി നായരങ്ങാടി സ്വദേശിയായ തെക്കിനിയത്ത് വീട് ബിബിൻ എന്നയാളെ അറസ്റ്റ് ചെയ്തത്. ആളൂർ താഴേക്കാട് പറമ്പി റോഡിലെ ഷബിനും സുഹൃത്തുക്കളായ നിഖില്‍, അക്ഷയ്, പ്രസീദ് എന്നിവരുമാണ് തട്ടിപ്പിനിരയായത്.കുവൈറ്റിലേക്കുള്ള ജോലി വിസ ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പ്രതി ഷബിൻ്റെയും കൂട്ടുകാരുടെയും കൈയില്‍ നിന്ന് പല ഗഡുക്കളായി 7,90,000 രൂപ തൻ്റെ ബാങ്ക് അക്കൗണ്ടിലേക്ക് കൈപ്പറ്റി. എന്നാല്‍, വിസ നല്‍കുകയോ വാങ്ങിയ പണം തിരികെ നല്‍കുകയോ ചെയ്തില്ല. ഇതേത്തുടർന്ന് ഷബിൻ നല്‍കിയ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.അറസ്റ്റിലായ ബിബിൻ കൊരട്ടി, ചാലക്കുടി, കണ്ണമാലി പോലീസ് സ്റ്റേഷൻ പരിധികളിലായി ഇതിനുമുൻപും നാല് തട്ടിപ്പ് കേസുകളില്‍ പ്രതിയായിട്ടുണ്ട്. ആളൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്‌.ഒ. ബി. ഷാജിമോൻ, എസ്.ഐ. കെ.ടി. ബെന്നി, ജി.എസ്.സി.പി.ഒ. പി.സി. സുനന്ദ്, സി.പി.ഒ. തുളസി, എ.ബി. കൃഷ്ണദാസ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.


ഒരു കമന്റ്

  1. അജ്ഞാതന്‍2025 നവംബർ 8, 3:18 AM-ന്

    ഇതുപോലെ കോടാലി ദ വരന്തരപ്പിളളി ഭാഗത്ത് ഒരുപാട് ആളുകളുണ്ട്

    മറുപടിഇല്ലാതാക്കൂ
Amazon Deals today
Amazon Deals today
Lowest Price