മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളേജില്‍ ബൈപ്പാസ് അടക്കമുളള ഹൃദയശസ്ത്രക്രിയകള്‍ക്ക് 10 മാസത്തേയ്ക്ക് ബുക്കിംഗ് കഴിഞ്ഞു.ശസ്ത്രക്രിയയ്ക്കായി നൂറിലേറെ രോഗികളാണ് മാസങ്ങളോളം കാത്തിരിക്കുന്നത്. സ്വകാര്യ ആശുപത്രിയില്‍ ലക്ഷങ്ങള്‍ ചെലവുവരുന്ന ശസ്ത്രക്രിയ നടത്താൻ പണമില്ലാതെ ഗുരുതര നിലയിലുള്ളവരുമേറെ. മെഡിക്കല്‍ കോളേജില്‍ തുച്ഛമായ നിരക്കില്‍ ശസ്ത്രക്രിയ നടത്താമെന്നതിനാല്‍ പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവർ അടക്കം കാത്തിരിക്കുന്നുണ്ട്. ഗുരുതരാവസ്ഥയിലായി പരാതിപ്പെട്ടാലും ആവശ്യമായ ജീവനക്കാരില്ലെന്നറിയിച്ച് രോഗികളെ നിരാശരാക്കുകയാണെന്നാണ് ആക്ഷേപം. ആഴ്ചയില്‍ ഹൃദയ ശസ്ത്രക്രിയാ വിഭാഗത്തില്‍ നിലവില്‍ രണ്ട് ശസ്ത്രക്രിയകള്‍ മാത്രമെ നടക്കുന്നുള്ളൂ.
പാവങ്ങളുടെ ഗതികേട് ആരോട് പറയാൻ
മറുപടിഇല്ലാതാക്കൂ