സ്കൂൾ വിദ്യാർത്ഥിക്ക് ബസ് കണ്ടക്ടറുടെ മർദ്ദനം.പേരാമംഗലം ശ്രീദുർഗാവിലാസം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയെയാണ് കണ്ടക്ടർ മർദിച്ചത്. സംഭവത്തിൽ കണ്ടക്ടർ ക്കെതിരെ പേരാമംഗലം പോലീസ് കേസെടുത്തു.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ആയിരുന്നു സംഭവം.തൃശ്ശൂർ - കുന്നംകുളം റൂട്ടിൽ ഓടുന്ന ജയ്ഗുരു ബസ്സിന്റെ കണ്ടക്ടർ ആണ് മർദിച്ചത്. വിദ്യാർത്ഥി സ്കൂൾ വിട്ട ശേഷം പേരാമംഗലം സ്റ്റോപ്പിൽ നിന്നും ബസ്സിൽ കയറുന്നതിനിടെ ബാഗ് കണ്ടക്ടറുടെ ദേഹത്തു തട്ടിയതാണ് പ്രകോപനത്തിന് കാരണമായി പറയുന്നത്. ബാഗ് കണ്ടക്ടറുടെ ദേഹത്ത് തട്ടിയതോടെ കണ്ടക്ടർ കുട്ടിയുടെ കഴുത്തിൽ കൈകൊണ്ട് മർദ്ദിക്കുകയായിരുന്നു.മർദ്ദന ശേഷം കുട്ടിയെ ബസ്സിൽ നിന്നും ഇറക്കി വിടുകയും ചെയ്തു. കഴുത്തിലും ചെവിയുടെ ഭാഗത്തും പരിക്കേറ്റ വിദ്യാർത്ഥി ആദ്യം ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നിട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി.കുട്ടിയുടെ പിതാവിന്റെ പരാതിയിൽ പേരാമംഗലം പോലീസ് കണ്ടക്ടർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
കണ്ടക്ടറെ പേര് അറിയാത്തതിനാൽ കണ്ടാലറിയാവുന്ന ആൾക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. കുട്ടി കണ്ടക്ടറെ തിരിച്ചറിയുന്ന മുറക്ക് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കും.
കുട്ടികളോട് പോലും ക്ഷമിക്കാൻ കഴിയാത്ത ഇയാൾ ജോലിയിൽ തുടരാൻ അർഹനല്ല ..
മറുപടിഇല്ലാതാക്കൂ