എൻഎംഎംഎസ് സ്കോളർഷിപ്പ് പരീക്ഷക്ക് തയ്യാറെടുക്കുന്ന പുതുക്കാട് മണ്ഡലത്തിലെ വിദ്യാർഥികൾക്കായി ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം ചന്ദ്രൻ അധ്യക്ഷതവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. അൽജോ പുളിക്കൻ, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡൻ്റ് കലാപ്രിയ സുരേഷ്, ജില്ല പഞ്ചായത്തംഗം സരിത രാജേഷ്, ബി.ആർ.സി കോഡിനേറ്റർ ടി.ആർ. അനൂപ് എന്നിവർ സംസാരിച്ചു. മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ നിന്നായി നിരവധി വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ