Pudukad News
Pudukad News

സുരേഷ്‌ ഗോപി ഉദ്‌ഘാടനം ചെയ്‌ത പെരുവല്ലൂരിലെ റോഡിലെ ശിലാഫലകം തകര്‍ത്ത് പുഷ്‌പചക്രം വച്ച നിലയില്‍


സുരേഷ്‌ ഗോപി കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്‌ത റോഡിലെ ശിലാഫലകം തകർത്ത് പുഷ്‌പചക്രം വച്ച നിലയില്‍. തൃശൂർ പെരുവല്ലൂരിലാണ് സംഭവം.കേന്ദ്രമന്ത്രി ഉദ്‌ഘാടനം ചെയ്‌ത റോഡിലെ ശിലാഫലകമാണ് സാമൂഹ്യവിരുദ്ധർ തകർത്തത്. ശനിയാഴ്‌ചയാണ് കേന്ദ്രമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. ഞായറാഴ്‌ചയാണ് ഇത് തകർന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. ഫലകം തകർത്ത് അതിനുമുകളില്‍ ഒരു പുഷ്‌പചക്രം വച്ച നിലയിലായിരുന്നു.സംഭവത്തില്‍ ബിജെപി മുല്ലശ്ശേരി കമ്മിറ്റി പാവറട്ടി പൊലീസില്‍ പരാതി നല്‍കി. സാമൂഹ്യവിരുദ്ധർക്ക് എതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് പരാതി. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ബിജെപി  പ്രകടനം നടത്തി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price