കേരളത്തില്‍ സ്വര്‍ണവില റെക്കോര്‍ഡ് നിരക്കില്‍ തിരിച്ചെത്തി. ഇന്ന് 1520 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്.ഇനിയും വില കൂടാനുള്ള സാഹചര്യമുണ്ട്. കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 190 രൂപ വര്‍ധിച്ച് 12170 രൂപയായിട്ടുണ്ട്. ഒരു പവന് 97360 രൂപയും. ഈ മാസം 17ന് ഈ വിലയിലെത്തിയിരുന്നു എങ്കിലും പിന്നീട് കുറഞ്ഞ് 95480 രൂപയിലെത്തിയിരുന്നു. അവിടെ നിന്നാണ് ഇന്നത്തെ വില മുന്നേറ്റം. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 150 രൂപ വര്‍ധിച്ച് 10005 രൂപയായി. ഈ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ