തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനായി ജില്ലാ പഞ്ചായത്തിലേക്കുള്ള സംവരണ ഡിവിഷനുകള്‍ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് പൂർത്തിയായി.സർക്കാർ വിജ്ഞാപനപ്രകാരം നറുക്കെടുപ്പ് നടന്ന 30 ഡിവിഷനുകളിലായി 16 ഡിവിഷനുകള്‍ സംവരണം ചെയ്തിട്ടുണ്ട്. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻകൂടിയായ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്‍റെ നേതൃത്വത്തിലായിരുന്നു നറുക്കെടുപ്പ്.
സംവരണ ഡിവിഷനുകള്‍:
പട്ടികജാതി സ്ത്രീ സംവരണം -16 ആളൂർ, 30 കടപ്പുറം. പട്ടികജാതി സംവരണം - 25 ചേർപ്പ്. സ്ത്രീസംവരണം - 01 വടക്കേക്കാട്, 03 ചൂണ്ടല്‍, 04 എരുമപ്പെട്ടി, 05 വള്ളത്തോള്‍നഗർ, 07 ചേലക്കര, 08 വാഴാനി, 11 പൂത്തൂർ, 12 ആമ്പല്ലൂർ, 14 അതിരപ്പിള്ളി, 19 പറപ്പൂക്കര, 22 വെള്ളാങ്കല്ലൂർ, 27 അന്തിക്കാട്, 28 തളിക്കുളം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ