Pudukad News
Pudukad News

ചിമ്മിനി ഡാമിൻ്റെ കെഎസ്ഇബി വാൽവ് തുറന്നു


വൃഷ്ടിപ്രദേശത്ത് മഴ ശക്തമായി തുടരുന്നതിനാൽ ചിമ്മിനി ഡാം ബുധനാഴ്ച തുറന്നു. രാവിലെ 10-ന് കെഎസ്ഇബി വാൽവ് തുറന്നാണ് വെള്ളം പുറത്തുവിടുന്നത്. ചിമ്മിനി ഡാമിൻ്റെ പ്രധാന ജലവിതരണ മാർഗമായ കുറുമാലിപ്പുഴയിൽ  ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ കുറുമാലി - കരുവന്നൂർ പുഴയോരത്ത് താമസിക്കുന്നവർക്ക് ജാഗ്രത  നിർദേശമുണ്ട്. 
വരും ദിവസങ്ങളിൽ ശക്തമായ മഴ പ്രവചിച്ചിട്ടുള്ള സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനാണ് ഡാം തുറന്നത്. ചിമ്മിനി ജലവൈദ്യുതി പദ്ധതിയിൽ ഉത്പാദനത്തിന് ആവശ്യമായ സെക്കൻറിൽ 6.36 ഖനമീറ്റർ വെള്ളമാണ് ഇപ്പോൾ ഡാമിൽനിന്ന് പുറത്തേക്കൊഴുക്കുന്നത്. പ്രതിദിനം 0.55 ദശലക്ഷം ഖന മീറ്റർ വെള്ളമാണ്  വൈദ്യുതി ഉത്പാദനത്തിന് ആവശ്യം.
ബുധനാഴ്ച ഡാമിലെ ജലനിരപ്പ് 74.90 മീറ്ററാണ്. 140.43 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് ഡാമിൽ സംഭരിച്ചിരിക്കുന്നത്. ഇത് മൊത്തം സംഭരണശേഷിയുടെ 92.66 ശതമാനമാണ്. പരമാവധി സംഭരണ ശേഷി 151.55 ദശലക്ഷം ഘനമീറ്ററാണ്. 76.70 മീറ്ററാണ് ഡാമിൻ്റെ പരമാവധി ജലനിരപ്പ്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price