ശ്രീനാരായണപുരം വെമ്പല്ലൂരിൽ ബസ് തടഞ്ഞ് കണ്ടക്ടറെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ നിരവധി ക്രമിനല്‍കേസില്‍ പ്രതികളും സ്റ്റേഷൻ റൗഡികളുമായ മൂന്നുപേരെ വട്ടവടയില്‍ നിന്നു പോലീസ് പിടികൂടി.പടിഞ്ഞാറേ വെമ്പല്ലൂർ അസ്മാബി കോളജ് സ്വദേശികളായ ചള്ളിയില്‍ വീട്ടില്‍ ഷിബിൻ(30), ചള്ളിയില്‍ വൈശാഖ് കുമാർ (35), പടിഞ്ഞാറേ വെമ്പല്ലൂർ ദുബായ് റോഡ് സ്വദേശി പാറപറന്പില്‍ വീട്ടില്‍ റാണപ്രതാപ്(34) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം വട്ടവടയില്‍നിന്നു പിടികൂടിയത്.ഇക്കഴിഞ്ഞ സെപ്റ്റംബർ ഒന്പതിനായിരുന്നു കേസിനാസ്പദമായ സംഭവം. രാവിലെ 9.40ന് അഴീക്കോട്-തൃപ്രയാർ റൂട്ടിലോടുന്ന ഷാജി എന്ന ബസിലെ കണ്ടക്ടറായ വലപ്പാട് ചാമക്കാല സ്വദേശി കാവില്‍ തെക്കേവളപ്പില്‍ വിനീഷിനെ ആരകമിച്ച കേസിലാണ് അറസ്റ്റ്.ഷിബിനും വൈശാഖും അഞ്ച് ക്രിമിനല്‍സേസുകളിലും റാണപ്രതാപ് അഞ്ച് അടിപിടിക്കേസുകളിലും പ്രതിയാണ്. മതിലകം പോലീസ് സ്റ്റേഷൻ എസ്‌എച്ച്‌ഒ എം.കെ. ഷാജി, എസ്‌ഐ പ്രദീപൻ, ഗ്രേഡ് സീനിയർ സിപിഒമാരായ പ്രബിൻ, ഷനില്‍, സിപിഒ ബേബി എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ