യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ വിമാനത്താവളത്തിൽ നിന്ന് പോലീസ് പിടികൂടി.പടിയൂർ സ്വദേശി അണ്ടിക്കേട്ടിൽ വീട്ടിൽ കർണ്ണനെയാണ് കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്.2018ലായിരുന്നു കേസിനാസ്പദമായ സംഭവം.പടിയൂർ പത്തങ്ങാടി സ്വദേശി അണ്ടിക്കേട്ട് വീട്ടിൽ പ്രശോഭിനെയാണ് ഇയാൾ കമ്പിവടികൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചത്.സംഭവ ശേഷം ജാമ്യത്തിലിറങ്ങി ഇയാൾ ഒളിവിൽ പോകുകയായിരുന്നു. ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിൽ കോടതി എൽഒസി ഉത്തരവ് പുറപ്പെടുവിച്ചു.ഇതേ തുടർന്നുള്ള അന്വേഷണത്തിലാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് പ്രതിയെ പിടികൂടിയത്.ഇയാളെ കോടതി റിമാൻ്റ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ