ബസ് യാത്രയ്ക്കിടെ തമിഴ്നാട് സ്വദേശിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. തേനി ഉത്തമ പാളയം സ്വദേശി സുരേഷ് കുമാറിനെയാണ് മണ്ണുത്തി പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുമാസംമുണ്ടായിരുന്നു സംഭവം. ബസ് യാത്രയ്ക്കിടെ മണ്ണുത്തി ഭാഗത്ത് വെച്ചാണ് യുവതിക്ക് നേരെ അതിക്രമം ഉണ്ടായത്. യുവതി കൊച്ചിയിലെത്തി പോലീസിന് പരാതി നൽകി. പാലാരിവട്ടം പോലീസ് കേസ് മണ്ണുത്തി പോലീസിന് കൈമാറി. പ്രതി തേനിയിൽ ഉണ്ടെന്നു മനസ്സിലാക്കി അറസ്റ്റ് ചെയ്തു തൃശ്ശൂരിലെത്തിച്ചു. എസിപി എസ്.പി. സുധീരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ