സംസ്ഥാനത്തെ സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. ഇന്ന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 11,980 രൂപയിലെത്തി.പവന്‍ വില 120 രൂപ കുറഞ്ഞ് 95,840 രൂപയാണ്. ഈ മാസം 17ന് രേഖപ്പെടുത്തിയ പവന് 97,360 രൂപയാണ് സംസ്ഥാനത്തെ റെക്കോഡ്. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 9,855 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,680 രൂപയിലും 9 കാരറ്റ് 4,970 രൂപയിലുമാണ് വ്യാപാരം. ഇന്ന് കേരളത്തില്‍ ഒരു പവന്‍ തൂക്കമുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ 1,03,700 രൂപയെങ്കിലും ആകുമെന്നാണ് കണക്ക്. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും ജി.എസ്.ടിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകളും ചേര്‍ത്തുള്ള തുകയാണിത്. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് വിലയിലും വ്യത്യാസമുണ്ടാകും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ