Pudukad News
Pudukad News

കയറ്റത്തിന് ഇറക്കം! കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില; 90,000ത്തിന് താഴെ പോകുമോ?


സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുത്തനെ ഇടിഞ്ഞു. പവന് 2480 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 93,280 രൂപ നല്‍കണം.ഒരു ഗ്രാം സ്വര്‍ണത്തിന് 11,660 രൂപയാണ് വില. ഇന്നലെ രണ്ടു തവണയാണ് സ്വര്‍ണവിലയില്‍ മാറ്റം സംഭവിച്ചത്. രാവിലെ പവന് വില കുത്തനെ വര്‍ധിച്ച്‌ 97,360 രൂപയായിരുന്നു വില. ഉച്ചകഴിഞ്ഞ് 1600 രൂപ കുറഞ്ഞ് 95,760 രൂപയിലെത്തുകയായിരുന്നു.സ്വര്‍ണവില ഒട്ടും വൈകാതെ തന്നെ ഒരു ലക്ഷം കടക്കുമെന്ന സൂചനകളായിരുന്നു ഈ ആഴ്ചയുടെ തുടക്കത്തില്‍ വന്നിരുന്നത്. അതിവേഗമായിരുന്നു വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ കുറച്ച്‌ ദിവസമായി സ്വര്‍ണവില കുറയുന്ന ലക്ഷണമാണ് കാണിക്കുന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price