വഴിയിൽ നിന്ന് കളഞ്ഞ് കിട്ടിയ ഏഴ് പവൻ്റെ സ്വർണ്ണമാല തിരിച്ചേൽപ്പിച്ച് യുവാവ്.
കത്തുന്ന സ്വർണ്ണ വിലയൊന്നും സജിത്ത് എന്ന 35 വയസുകാരൻ്റെ തങ്കം പോലുള്ള മനസ് മാറ്റിയില്ല. വഴിയിൽ കളഞ്ഞ് കിട്ടിയ ഏഴ് പവനോളം തൂക്കം വരുന്ന മാല സ്റ്റേഷനിൽ ഏൽപ്പിച്ച് തൃക്കൂർ സ്വദേശിയായ യുവാവ് മാതൃകയായി.
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സംഭവം നടന്നത്. മരത്താക്കര സ്വദേശി ഫ്ലോറി വർഗീസ് വഴിയിലൂടെ നടന്ന് പോകുമ്പോഴാണ് അബദ്ധത്തിൽ മാല നഷ്ടമായത്. ഈ സമയത്താണ് സജിത്ത് ജിം ട്രെയിനിങ് ക്ലാസ്സിലേക്ക് പോയത്. തിരക്കിനിടയിലും പെട്ടെന്ന് ഒരു തിളക്കം കണ്ടു നോക്കിയപ്പോളാണ് വലിയ സ്വർണ്ണമാല ശ്രദ്ധയിൽപെട്ടത്. പാലാരിവട്ടത്തുള്ള ടയർഷോപ്പ് നിർത്തിയതിനെ തുടർന്ന് മറ്റൊരു തൊഴിൽമേഖല കണ്ടെത്തുന്നതിനിടയിലെ പ്രതിസന്ധിക്കിടയിലും കിട്ടിയ അഞ്ച് ലക്ഷം രൂപയോളം മൂല്യമുള്ള സ്വർണ്ണമാലയൊന്നും സജിത്തിൻ്റെ സത്യസന്ധതയ്ക്ക് മുന്നിൽ ഒന്നുമല്ലായിരുന്നു. അപ്പോൾ തന്നെ ഒല്ലൂർ പോലീസ് സ്റ്റേഷനിലെത്തി സുരക്ഷിതമായി സ്വർണ്ണമാല ഏൽപിക്കുകയായിരുന്നു.
അപ്പോഴേക്കും മാല നഷ്ടപെട്ട പരാതിയുമായി ഫ്ലോറി വർഗീസ് മകനോടൊപ്പം സ്റ്റേഷനിൽ എത്തിയിരുന്നു. സജിത്ത് കുടുംബത്തോടെ ഒല്ലൂർ സ്റ്റേഷനിലെത്തി എസ്ഐ ജോർജിന്റെ സാന്നിധ്യത്തിൽ
മാല ഉടമക്ക് കൈമാറി.
ഒരായിരം നന്ദിയും കടപ്പാടും പൂച്ചെണ്ടുകളും ഈ അവസരത്തിൽ എൻ്റെ പൊന്ന നിയന നേരുന്നു
മറുപടിഇല്ലാതാക്കൂഫ്ലോറിമനസ്സറിഞ്ഞു സഹായ്ക്ക്
മറുപടിഇല്ലാതാക്കൂആ നല്ലമനുഷ്യന