ഓണക്കാലത്തു കടകളില്‍ സ്ത്രീകളടക്കമുള്ള തൊഴിലാളികളെ ഓവർടൈം നിർത്തി പ്രതിഫലമില്ലാതെ ജോലി എടുപ്പിക്കുന്നുണ്ടോയെന്ന് അന്വേഷിക്കാൻ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ലേബർ ഓഫീസർക്കു നിർദേശം നല്കി.അത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കളക്ടർ നിർദേശിച്ചു. ജില്ലയില്‍ വിവിധ വകുപ്പുകളുടെ പദ്ധതിപുരോഗതി അവലോകനം ചെയ്യാൻ കളക്ടറേറ്റ് എക്സിക്യൂട്ടീവ് കോണ്‍ഫറൻസ് ഹാളില്‍ ചേർന്ന ജില്ലാ വികസനസമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ജീർണാവസ്ഥയിലുള്ള അളഗപ്പനഗർ ഇഎസ്ഐ കെട്ടിടം ഉടൻ പൊളിച്ചുമാറ്റാൻ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം നിർദേശിച്ചു.എംഎല്‍എമാരായ എൻ.കെ. അക്ബർ, കെ.കെ. രാമചന്ദ്രൻ, ഇ.ടി. ടൈസണ്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അതുപോലെ ഓണക്കാലത്ത് ബോണസ് കൊടുക്കാത്ത തൊഴിലുടമയ്ക്കെതിരെ നടപടിയെടുക്കുന്നു എന്ന് കൂടി വന്നാൽ നല്ലതായിരുന്നു
മറുപടിഇല്ലാതാക്കൂ