പെരിങ്ങോട്ടുകരയിൽ 15 കാരനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടു പ്രതികളെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു.പെരിങ്ങോട്ടുകര താന്ന്യം സ്വദേശി വിയ്യത്ത് വീട്ടിൽ സെമീം (20), കരുവന്നൂർ പുത്തൻതോട് സ്വദേശി പേയിൽ വീട്ടിൽ അഭിജിത്ത് (21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണവിവരം പുറത്തു പറഞ്ഞാൽ അച്ഛനെയും അമ്മയെയും കൊല്ലുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു.
വലപ്പാട് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അനിൽകുമാർ, സബ് ഇൻസ്പെക്ടർ എബിൻ, ജി.എ.എസ്.ഐ. ഭരതനുണ്ണി, ജി.എസ്.സി.പി.ഒ മാരായ റഷീദ്, സുനിൽകുമാർ, സി.പി.ഒ മാരായ ശ്യാം, ജെസ്ലിൻ, വിഷ്ണു ആനന്ദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ