അന്തിക്കാട് ബസ് യാത്രയ്ക്കിടെ യാത്രക്കാരി കുഴഞ്ഞുവീണു മരിച്ചു. കുറ്റിമാവ് സ്വദേശി വന്നേരി വീട്ടിൽ ലീല (56) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് സംഭവം. ബസ്സിൽ കയറിയ ഉടനെ ഡോറിന് എതിർവശത്തുള്ള സീറ്റിൽ ഇരുന്ന ലീല കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ