ജാതിക്ക മോഷ്ടിച്ച കേസിൽ ക്രിമിനൽക്കേസ് പ്രതികളായ അഞ്ചുപേർ അറസ്റ്റിൽ.അങ്കമാലി സ്വദേശികളായ അമ്പാടൻ വീട്ടിൽ ജോജോ (27), കാഞ്ഞിരാമൻ വീട്ടിൽ സുജിത്ത് (23), ആലുങ്ങപറമ്പിൽ വീട്ടിൽ അഖിൽ (32), പാലമറ്റം വീട്ടിൽ ആഷിക് (25), പേരാട് വീട്ടിൽ വിഷ്ണു (24) എന്നിവരെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.
തിരുമുടികുന്നിലെ വീട്ടുവളപ്പിലെ ഷെഡിൽ സൂക്ഷിച്ചിരുന്ന 50 കിലോ ജാതിക്ക മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻ്റ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ