Pudukad News
Pudukad News

ദേശീയപാതയിലെ ഗതാഗത കുരുക്ക്;ആമ്പല്ലൂരിൽ സിപിഎം നിൽപ്പ് സമരം നടത്തി


ദേശീയപാതയിലെ ഗതാഗത കുരുക്ക് അവസാനിപ്പിക്കുക, മേല്‍പാലങ്ങളുടെ നിര്‍മ്മാണം പ്രവര്‍ത്തനം വേഗത്തില്‍ പൂര്‍ത്തീകരിച്ച് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുക. സമാന്തര ഗ്രാമീണ റോഡുകള്‍ നിര്‍മ്മാണം നടത്തുക, ആമ്പല്ലൂരില്‍ ഉണ്ടായിരുന്ന ഹൈമാസ്റ്റ് ലൈറ്റുകള്‍ പുന:സ്ഥാപിക്കുക തുടങ്ങീ വിവിധ ആവശ്യങ്ങളുന്നയിച്ച് ആമ്പല്ലൂര്‍ സെന്ററില്‍ സി പി എം കൊടകര ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നില്‍പ്പ് സമരം നടത്തി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിൽപ്പ് സമരം ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി പി.കെ. ശിവരാമന്‍ അധ്യക്ഷത വഹിച്ചു,  പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, കര്‍ഷക തൊഴിലാളിയുണിയന്‍ സംസ്ഥാനക്കമ്മറ്റി അംഗം കെ.ജെ. ഡിക്‌സന്‍, സിഐടിയു ഏരിയാ സെക്രട്ടറി പി.ആര്‍. പ്രസാദന്‍, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, ഡിവൈഎഫ്ഐ എരിയാ സെക്രട്ടറി പി.ഡി. നെല്‍സണ്‍, എ.വി ചന്ദ്രന്‍, സി.എം. ബബീഷ്, പി.കെ. വിനോദ് എന്നിവര്‍ സംസാരിച്ചു.

2 കമന്റുകൾ

  1. പശുവും ചത്തു, മോരിലെ പുളിയും പോയി

    മറുപടിഇല്ലാതാക്കൂ
  2. റോഡ് പണിത് കഴിഞ്ഞാൽ റീൽസ് ഇടാൻ കൊഴപ്പം ഇല്ല അപ്പൊ പേര് എടതിനും 😂😂

    മറുപടിഇല്ലാതാക്കൂ
Amazon Deals today
Amazon Deals today
Lowest Price