മലയണ്ണാനുകളെ വെടിവച്ചുകൊന്ന രണ്ടുപേർ മാന്ദാമംഗലം വനംവകുപ്പിന്റെ പിടിയിലായി. മാന്ദാമംഗലം സ്വദേശി ഞാറംപിള്ളി വീട്ടില്‍ കിരണ്‍, മച്ചമ്പിള്ളി വീട്ടില്‍ സുധീഷ് എന്നിവരാണ് പിടിയിലായത്.എയർഗണ്‍ ഉപയോഗിച്ച് പിടികൂടിയ മലയണ്ണാനുകളെ പാകംചെയ്ത് കഴിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എസ്. രാജേഷ്, ബീറ്റ് ഓഫീസർമാരായ ടി.യു. രാജ്കുമാർ, എം.ബി. ബിജേഷ്, ഫോറസ്റ്റ് വാച്ചറായ പി.വി. അമ്മിണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
😂😂😂
മറുപടിഇല്ലാതാക്കൂ