വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പറപ്പൂക്കര സ്വദേശിയായ മധ്യവയസ്കൻ അറസ്റ്റിൽ. പറപ്പൂക്കര മുത്രത്തിക്കര സ്വദേശി പൊറ്റക്കൽ വീട്ടിൽ രാജേഷ് (50 ) ആണ് അറസ്റ്റിലായത്.
പരാതിക്കാരിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പല വട്ടം ലൈംഗികമായി പീഢിപ്പിക്കുകയും പരാതിക്കാരിയുടെ ഫ്ലാറ്റിൽ വന്ന് പ്രതിയുടെ ഡോക്യുമെന്റുകൾ എടുത്തത് തടഞ്ഞതിലുള്ള വൈരാഗ്യത്തിൽ ആക്രമിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.
കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ബി.കെ. അരുൺ, സി.പി.ഒമാരായ വിഷ്ണു ,ജിജോ ജോസഫ്, ധനേഷ്, ആസ്മാബി, വിൻസി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ