കെഎസ്എഫ്ഇയിൽ വ്യാജ സ്വർണം പണയം വെച്ച് എട്ടു ലക്ഷം രൂപയോളം തട്ടിയ സ്ത്രീ അറസ്റ്റിൽ. കൊരിമ്പിശേരി സ്വദേശി തൈവളപ്പിൽ വീട്ടിൽ ബിന്ദു രാമചന്ദ്രനെയാണ് ഇരിഞ്ഞാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. കെഎസ്എഫ്ഇയുടെ ഇരിഞ്ഞാലക്കുട മെയിൻ ബ്രാഞ്ചിൽ 166.88 ഗ്രാം തൂക്കം വരുന്ന 18 വ്യാജ സ്വർണ്ണവിളകൾ പണയം വച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത്. കഴിഞ്ഞവർഷം ജനുവരി 23 മുതൽ ജൂൺ 18 വരെയാണ് പലതവണകളായി പണയം വച്ചത്. ഓഡിറ്റിംഗ് സമയത്ത് ഗോൾഡ് അപ്രൈസർ നടത്തിയ പരിശോധനയിലാണ് വ്യാജ സ്വർണമാണെന്ന് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ഇരിങ്ങാലക്കുട എം.എസ്. ഷാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ