ആഫ്രിക്കൻ ഒച്ചിനെ പ്രതിരോധിക്കാൻ വാർഷിക പദ്ധതിയിൽ വകയിരുത്തിയ 1,38,000 രൂപ ചിലവിൽ തുരിശ് വിതരണം ചെയ്യുന്നു. പഞ്ചായത്ത് പ്രസിഡന്റ് ഇ കെ അനൂപ് പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രൻ അധ്യക്ഷയായി. കാർഷിക സർവകലാശാല കീടശാസ്ത്ര വിഭാഗം ശാസ്ത്രജ്ഞൻ ഡോ. ബെറിൻ പത്രോസ് ക്ലാസ്സെടുത്തു. കൃഷി ഓഫീസർ എം.ആർ. അനീറ്റ, അസിസ്റ്റന്റ് സെക്രട്ടറി എം.കെ. വിജയൻ എന്നിവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ