Pudukad News
Pudukad News

പോട്ട ബാങ്ക് കവർച്ച:അന്വേഷണ മികവിന് അംഗീകാരം


ചാലക്കുടി പോട്ട ബാങ്ക് കവർച്ച കേസിലെ അന്വേഷണ മികവിന് റൂറൽ പോലീസിന് അംഗീകാരം. സംസ്ഥാന പോലീസ് മേധാവിയായിരുന്ന
ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് അഭിനന്ദിച്ചു. മെറിറ്റോറിയസ് സര്‍വീസ് എന്‍ട്രി സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍, ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷ്, കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി വി.കെ. രാജു, ചാലക്കുടി ഇന്‍സ്‌പെക്ടര്‍ എം.കെ. സജീവ്, കൊരട്ടി ഇന്‍സ്‌പെക്ടര്‍ അമൃത് രംഗന്‍, കൊടകര ഇന്‍സ്‌പെക്ടര്‍ പി.കെ. ദാസ്, അതിരപ്പിള്ളി ഇന്‍സ്‌പെക്ടര്‍ വി. ബിജു എന്നിവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ്.
2025 ഫെബ്രുവരി 14 ന് പോട്ട ബാങ്കിലെ ജീവനക്കാരെ കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി ബന്ദികളാക്കി 15 ലക്ഷം രൂപ കവര്‍ന്ന കേസില്‍, പ്രതിയായ ആശാരിപ്പാറ സ്വദേശി തെക്കന്‍ വീട്ടില്‍ റിജോ ആന്‍റണിയെ (49) മൂന്നാം ദിവസം അറസ്റ്റ് ചെയ്തിരുന്നു. പ്രതി ഇപ്പോഴും ജയിലിലാണ്.

ഒരു കമന്റ്

Amazon Deals today
Amazon Deals today
Lowest Price