കോർപ്പറേഷൻ പരിധിയിലെ റോഡുകൾ കോർപ്പറേഷന് നൽകിയാൽ എല്ലാ റോഡുകളും നന്നാക്കുമെന്ന് മേയർ എം.കെ. വർഗീസ്.
നിലവില്‍ ഏതു റോഡിലും കുഴി ഉണ്ടായാല്‍ അടികിട്ടുന്നതു തനിക്കുമാത്രമാണ്. നഗരത്തിലെ റോഡുകളുടെ അവകാശികള്‍ ആരാണെന്നു പലർക്കും അറിയാത്തതാണ് തന്നെ പഴിക്കാൻ ഇടയാക്കുന്നത്.
നിലവില്‍ നഗരത്തിലെ റോഡുകള്‍ പലതും കോർപറേഷൻ, പിഡബ്ല്യുഡി, കെഎസ്ടിപി എന്നിവരുടെ അധീനതയില്‍ ഉള്ളവയാണ്. ഇതില്‍ പിഡബ്ല്യുഡി റോഡുകള്‍ പലതും തകർന്നതാണ്. ഇതിനെതിരേ പലതവണ പരാതികള്‍ പറഞ്ഞിട്ടും യാതൊരു പ്രയോജനവുമില്ല. ഫണ്ട് ഇല്ലാത്തതായിരിക്കാം റോഡ് നന്നാക്കാത്തതിന്‍റെ കാരണമെന്നാണ് തനിക്കു തോന്നുന്നത്.
കോർപറേഷനുകീഴിലുള്ള റോഡുകളിലെ കുഴികള്‍ കഴിഞ്ഞ ആറിനുതന്നെ പൂർണമായും നികത്തിയതാണ്. ഏതാനും ചില റോഡുകളില്‍മാത്രം മഴയില്‍ ഒന്നോ രണ്ടോ കുഴികള്‍ ഉണ്ടായിട്ടുണ്ടാകാം. അതു സ്വാഭാവികംമാത്രമാണ്.
ഓരോ ഡിവിഷനിലേക്കും റോഡ് നിർമാണത്തിനായി നല്‍കുന്ന തുക സ്ട്രീറ്റ് ലൈറ്റിനും മറ്റും ഉപയോഗിക്കുന്നതാണ് റോഡ് നിർമാണം താളംതെറ്റിക്കുന്നത്. കൗണ്‍സിലർമാരോടു കുഴികള്‍ ഉണ്ടെങ്കില്‍ യഥാസമയം അറിയിക്കണമെന്നു നേരത്തേതന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഓരോ ഡിവിഷനിലും ബിഎംബിസി ടാറിംഗ് ചെയ്തിട്ടുണ്ട്. സ്വന്തം കൈയില്‍നിന്ന് പണമെടുത്ത് മറ്റു റോഡുകള്‍ നന്നാക്കാൻ ആഗ്രഹമുണ്ടങ്കിലും അതിനു പലവിധ നിയമപ്രശ്നങ്ങളുണ്ടെന്നും മേയർ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ