യുവാവിനെ സ്കൂട്ടർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. പടിഞ്ഞാറേ വെമ്പല്ലൂർ താണിയം ബസാർ സ്വദേശി പിണ്ടിയത്തുപടി വീട്ടിൽ പ്രദീപിനെ ആണ് അറസ്റ്റ് ചെയ്തത്. താണിയം ബസാർ സ്വദേശി കാട്ടിൽ വീട്ടിൽ അഭിനന്ദ് കൂട്ടുകാരനുമായി പോകുമ്പോൾ പ്രദീപ് ഭീഷണിപ്പെടുത്തുകയും തുടർന്ന് സ്കൂട്ടർ ഇടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയാണ് ഉണ്ടായതെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിൽ പ്രദീപിനെതിരെ അഭിനന്ദിൻ്റെ മാതാവ് കേസ് കൊടുത്തതിനുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിൽ എന്നും പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ