നന്തിക്കര ജിവിഎച്ച്എസ്എസിൽ വിജയോത്സവം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡൻ്റ് ഇ.കെ. അനൂപ് അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലതാ ചന്ദ്രൻ വിജയികൾക്കുള്ള സമ്മാന വിതരണം നടത്തി.ചടങ്ങിൽ ക്രിയേറ്റീവ് കോർണർ ഉദ്ഘാടനവും നടന്നു. അക്കാദമിക മാസ്റ്റർ പ്ലാൻ ഇ.കെ. അനൂപ് പ്രകാശനം ചെയ്തു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രൻ നിർവഹിച്ചു. മെമ്പർമാരായ എൻ എം പുഷ്പാകരൻ, നന്ദിനി സതീശൻ, എം കെ ശൈലജ എന്നിവർ വിവിധ ക്ലബ്ബുകൾ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സുനിൽ കൈതവളപ്പിൽ, എം പി ടി എ പ്രസിഡണ്ട് ഷൈനി ശ്രീനിവാസൻ, എസ് എം സി ചെയർമാൻ സി കെ സുദേവൻ, വികസന സമിതി സെക്രട്ടറി കെ കെ സത്യൻ, ഒ ടി എ പ്രസിഡണ്ട് കെ ഉഷാദേവി, സീനിയർ അസിസ്റ്റന്റ് കെ ശ്രീലത, സ്റ്റാഫ് സെക്രട്ടറി പി സമീന തോമസ് എന്നിവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ