Pudukad News
Pudukad News

വി.എസ്. അച്യുതാനന്ദന്റെ നില അതീവ ഗുരുതരമായി തുടരുന്നു;ശ്വാസകോശത്തിൽ അണുബാധ


ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ നില അതീവ ഗുരുതരമായി തുടരുന്നു.തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ലെന്ന് എസ്.യു.ടി ആശുപത്രി അധികൃതർ അറിയിച്ചു.ആരോഗ്യസ്ഥിതി വിലയിരുത്താൻ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഏഴ് ഡോക്ടർമാർ അടങ്ങുന്ന വിദഗ്ദ്ധ സംഘത്തെ സർക്കാർ നിയോഗിച്ചിരിക്കുകയാണ്. ആന്തരികാവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് വിദഗ്ദ്ധ സംഘത്തിന്റെ വിലയിരുത്തല്‍. ഡയാലിസിസ് പുനരാരംഭിച്ചു. നിലവില്‍ നല്‍കുന്ന ചികിത്സയും വെന്റിലേറ്റർ സപ്പോർട്ടും തുടരാനും വിദഗ്ദ്ധ സംഘം നിർദ്ദേശിച്ചു.  ഹൃദയാഘാതത്തെത്തുടർന്ന് ജൂണ്‍ 23നാണ് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നുമുതല്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സയില്‍ കഴിയുന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price