നിക്ഷേപത്തിന് കൂടുതൽ ലാഭം വാഗ്ദാനം ചെയ്ത് ഓൺലൈൻ വഴി തൃശൂർ സ്വദേശിനിയുടെ 80 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളും ബെല്ലാരി സ്വദേശികളുമായ കൗവൽ ബസാറിൽ മൻസൂർ അഹമ്മദ്, ജയനഗറിൽ മുഹമ്മദ് ഇഖ്ബാൽ എന്നിവരെ തൃശ്ശൂർ സിറ്റി പോലീസ് കർണാടകയിൽ നിന്ന് പിടികൂടി. ഷാർദുൽ ജാനി എന്ന പേരിൽ മൊബൈൽ വഴി ബന്ധപ്പെടുകയും പിന്നീട് കൃത്രിമ ട്രേഡിങ് ടിപ്സ് നൽകി ട്രേഡിങ് ലീഡേഴ്സ് എന്ന ഗ്രൂപ്പിൽ ചേർത്ത് പ്രോ എന്ന ആപ്പ് വഴി ട്രേഡിങ്ങിൽ ഏർപ്പെടുത്തുകയും ചെയ്തു. പരാതിക്കാരിയിൽ നിന്ന് 12 തവണകളായാണ് വിവിധ ബാങ്കുകളിലേക്ക് പണം കൈമാറ്റം ചെയ്യിപ്പിച്ചു. നിക്ഷേപിച്ച പണവും ലാഭവും തിരിച്ചു കിട്ടാതായപ്പോൾ നിക്ഷേപത്തട്ടിപ്പാണെന്ന് മനസ്സിലാക്കി സൈബർ ക്രൈം പോലീസിൽ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. പണം ജെഎസ് എൻജിനീയറിങ് എന്ന സ്ഥാപനത്തിലെത്തിയതായും അക്കൗണ്ട് മൺസൂറും മുഹമ്മദും ചേർന്നാണ് കൈകാര്യം ചെയ്തിരുന്നുവെന്നും തട്ടിയെടുത്ത പണം ബംഗളൂരുവിലെ ഒരു ഗ്രൂപ്പിന് കൈമാറിയതായും കണ്ടെത്തി. ബെല്ലാരി പോലീസിന്റെ സഹായത്തോടെയാണ് ഇരുവരെയും പിടികൂടിയത്. പ്രതികൾ ഒട്ടേറെ സൈബർ തട്ടിപ്പ് സംഘത്തിലെ പ്രധാനികളുമായി അടുപ്പമുള്ളവരും പണം രാജ്യത്തിന് പുറത്തേക്ക് കൈമാറുന്ന സംഘത്തിലെ പ്രധാനികളാണെന്നും അന്വേഷണത്തിൽ കണ്ടെത്തി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ