ഓടി കൊണ്ടിരിക്കുന്ന സ്കൂട്ടറിന് തീപിടിച്ചു. സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ശനിയാഴ്ച രാവിലെ 6.30ന് ഷൊർണൂർ കുളപ്പുള്ളി മെറ്റല്‍ ഭാഗത്ത് ഭാര്യയെ കൊണ്ടാക്കി തിരിച്ചു വരുന്നതിനിടെയാണ് ചെറുതുരുത്തി സെൻററില്‍ വച്ച് സുബ്രഹ്മണ്യൻ സഞ്ചരിച്ചിരുന്ന ബൈക്കില്‍ നിന്ന് പുക ഉയരുകയും കത്തുകയും ചെയ്തത്. ഉടൻ ബൈക്ക് നിർത്തി സുബ്രഹ്മണ്യൻ ചാടിയിറങ്ങിയതിനെ തുടർന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.നാട്ടുകാർ നോക്കി നില്‍ക്കെയാണ് ബൈക്ക് പൂർണമായി കത്തി നശിച്ചു. ചെറുതുരുത്തി പൊലീസ് സംഭവ സ്ഥലത്തെത്തി. ഷൊർണൂർ അഗ്നിരക്ഷാസേന യൂണിറ്റ് സ്ഥലത്തെത്തി തീ അണച്ചു.പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിക്കുമോ എന്ന ഭയം കൊണ്ടാണ് രക്ഷാപ്രവർത്തനത്തിന് ശ്രമിക്കാതിരുന്നതെന്ന് നാട്ടുകാർ പറയുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ