Pudukad News
Pudukad News

പടിയൂർ ഇരട്ടക്കൊലപാതകം;പ്രതി പ്രേംകുമാർ ഉത്തരാഖണ്ഡിൽ മരിച്ച നിലയിൽ


പടിയൂർ ഇരട്ടക്കൊലപാതക കേസിലെ
പ്രതി പ്രേംകുമാറിനെ ഉത്തരാഖണ്ഡിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഉത്തരാഖണ്ഡ് പോലീസാണ് ബന്ധുക്കളെ വിവരമറിയിച്ചത്. എന്നാല്‍ പ്രേംകുമാർ തന്നെയാണോ മരിച്ചതെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് തൃശ്ശൂർ റൂറല്‍ പോലീസ് അറിയിച്ചു. ഡല്‍ഹിയിലുള്ള അന്വേഷണസംഘം ഇന്ന് ഉത്തരാഖണ്ഡിലെത്തും. സ്ഥിരീകരണം നടത്താനാവുക അന്വേഷണസംഘം സ്ഥലത്ത് എത്തിയതിനു ശേഷം എന്ന് പോലീസ് അറിയിച്ചു.
ജൂണ്‍ 4 ന് ഉച്ചയോടെയാണ് പടിയൂരില്‍ അമ്മയെയും മകളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്ന് ദുർഗന്ധം വമിക്കുന്നത് അയല്‍വാസികള്‍ അറിയിച്ചതിനെ തുടർന്ന് മറ്റൊരു മകള്‍ ഒന്നു പരിശോധിച്ചപ്പോഴാണ് അമ്മ മണിയേയും മകള്‍ രേഖയേയും വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ കേസില്‍ രേഖയുടെ ഭർത്താവ് പ്രേംകുമാറിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
2019 ല്‍ ആദ്യ ഭാര്യയായ വിദ്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതിനുശേഷമാണ് രേഖയെ ഇയാള്‍ വിവാഹം കഴിച്ചത്.

ഒരു കമന്റ്

  1. അജ്ഞാതന്‍2025, ജൂൺ 12 11:02 AM

    ആദൃത്തെ കൊലഭാതകത്തിൽ ശിക്ഷിക്കാത്തതുകൊണ്ടാണ് ഈരണ്ടുമരണം കൂടി ഉണ്ടായത് ഇവനൊക്ക ചത്തില്ലെങ്കിൽ വെടിവെച്ചു കൊല്ലണം😠

    മറുപടിഇല്ലാതാക്കൂ
Amazon Deals today
Amazon Deals today
Lowest Price