വടക്കാഞ്ചേരി അകമലയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിച്ചിൽ. ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.
വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനും മുള്ളൂർക്കര റെയില്‍വേ സ്റ്റേഷനും ഇടയില്‍ അകമല റെയില്‍വേ ഓവർബ്രിഡ്ജിന് സമീപമാണ് മണ്ണിടിഞ്ഞത്. കഴിഞ്ഞ മഴക്കാലത്ത് മണ്ണിടിഞ്ഞതിനെ തുടർന്നുള്ള സംരക്ഷണഭിത്തി നിർമ്മാണ പുരോഗമിക്കുന്നതിനിടയിലാണ് വീണ്ടും മണ്ണിടിച്ചില്‍. തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന ട്രാക്കില്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. റെയില്‍വേ ജീവനക്കാർ സ്ഥലത്ത് എത്തിയിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ