Pudukad News
Pudukad News

അളഗപ്പനഗർ പഞ്ചായത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ പോലീസ് പരാതിപ്പെട്ടി സ്ഥാപിച്ചു


അളഗപ്പനഗർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിൽ രൂപീകരിച്ച സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പും, പോലീസ് സ്ഥാപിച്ച പരാതിപെട്ടിയും  ഉദ്ഘാടനം ചെയ്തു. അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി പ്രൊട്ടക്ഷൻ ഗ്രൂപ്പ് ഉദ്ഘാടനം ചെയ്തു. 
പരാതി പെട്ടിയുടെ ഉദ്ഘാടനം 
പുതുക്കാട് എസ്എച്ച്ഒ എം. മഹേന്ദ്ര സിംഹൻ നിർവഹിച്ചു.പ്രധാനധ്യാപിക സിനി എം കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
സ്കൂൾ കുട്ടികൾക്ക് അവർ നേരിടുന്ന ഏതു പ്രശ്നത്തെക്കുറിച്ചും പോലീസിലേക്ക് പരാതികൾ രഹസ്യമായി നൽകുന്നതിന് വേണ്ടി സ്കൂളിൽ  സ്ഥാപിക്കുന്നതാണ്  കംപ്ലെയിന്റ് ബോക്സ്.
അളഗപ്പനഗർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജോ ജോൺ, പുതുക്കാട് എസ്ഐ എച്ച്. ഫിറോസ്, പിടിഎ പ്രസിഡന്റ് എൻ.എസ്. ശാലിനി, വിദ്യാലയ വികസന സമിതി ചെയർമാൻ കെ. ശേഖരൻ, ഒഎസ്എ പ്രസിഡന്റ് ടോണി സേവിയർ, യു.കെ.രാജു, മഞ്ജുഷ മാത്യു, എം.ബി.സജീഷ് എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price