ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നത് തടഞ്ഞതിലുള്ള വൈരാഗ്യത്തിൽ യുവാവിനെ ആക്രമിച്ച് ഒളിവിൽ പോയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ.
ഫെബ്രുവരി 18ന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം. പുന്നേലിപ്പടിയിലുള്ള കാറ്ററിംഗ് യൂണിറ്റിലെ ജീവനക്കാരനായ കൈപ്പമംഗലം സ്വദേശി തലാശേരി വീട്ടില്‍ ജിബി(41)യെ പ്രതികള്‍ ലഹരി ഉപയോഗിക്കുന്നത് തടഞ്ഞതിലുള്ള വൈരാഗ്യത്താല്‍ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു.
ഈ കേസിലെ മറ്റ് പ്രതികളായ അമല്‍(20), മുഹമ്മദ് ഷഹിന്‍(18), രതുല്‍ രമേഷ്(19) എന്നിവരെ മുമ്ബ് റിമാന്‌ഡ് ചെയ്തിരുന്നു. ഷാഫി ആളൂര്‍, നോര്‍ത്ത് പറവൂര്‍ പോലീസ് സ്റ്റേഷനുകളിലായി വധശ്രമം, അടിപിടി, മദ്യലഹരിയില്‍ മറ്റുള്ളവരുടെ ജീവന് അപകടംവരുത്തുന്ന തരത്തില്‍ വാഹനമോടിക്കല്‍ തുടങ്ങി നാല് ക്രിമിനല്‍കേസിലെ പ്രതിയാണ്.
ആളൂര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ അഫ്‌സല്‍, സുമേഷ്, സിപിഒമാരായ ആഷിക്, ഹരികൃഷ്ണന്‍, മന്നാസ് എന്നിവര്‍ചേര്‍ന്നാണ് പ്രതിയ അറസ്റ്റ് ചെയ്തത്.
ആളൂര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ അഫ്‌സല്‍, സുമേഷ്, സിപിഒമാരായ ആഷിക്, ഹരികൃഷ്ണന്‍, മന്നാസ് എന്നിവര്‍ചേര്‍ന്നാണ് പ്രതിയ അറസ്റ്റ് ചെയ്തത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ