Pudukad News
Pudukad News

പീഡനക്കേസിൽ യുവാവ് അറസ്റ്റിൽ


കുടുംബത്തിലെ പ്രശ്നങ്ങളും കഷ്ടതകളും അറബി ജ്യോതിഷം വഴി ഇല്ലാതാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച്
വീട്ടിലേക്ക് വിളിച്ചുവരുത്തി സ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒറ്റപ്പാലം പാലക്കപറമ്പിൽ വീട്ടിൽ യൂസഫലിയെയാണ് കാട്ടൂർ എസ്എച്ച്ഒ ബൈജുവും സംഘവും അറസ്റ്റ് ചെയ്തത്. 22ന് കീഴ്ത്താണിയിൽ ഉള്ള പ്രതിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. സമാനമായ കേസുകളിൽ പ്രതിയായ ഇയാൾ സ്ത്രീകളെ വിളിച്ചു വരുത്തി ചികിത്സ നടത്താൻ എന്ന വ്യാജേന പീഡിപ്പിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price